നാഗ്പുര്‍: കോണ്‍ഗ്രസിന് അകത്തുനിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി. ആര്.എസ്.എസ് സ്ഥാപക നേതാവ് ഡോക്ടർ ഹെഡ്ഗെവാറിന്റെ ജന്മ ഗൃഹത്തില്‍ അദ്ദേഹം പുഷ്പാർച്ചന നടത്തി. പ്രണബ് ആദ്യമായാണ് ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജി എത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍എസ്എസിനെ ശ്ക്തമായി വിമര്‍ശിച്ച നേതാക്കളില്‍ ഒരാളായിരുന്ന പ്രണബിന്റെ ഇപ്പോഴത്തെ ഈ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നിരവധി കത്തുകളും ഫോണ്‍ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്പുരിലെ ചടങ്ങില്‍ പറയുമെന്നായിരുന്നു പ്രണബ് പ്രതികരിച്ചത്. ഇതോടെ ഇന്ന് പ്രണബ് എന്തു പറയുമെന്ന് കാതോര്‍ക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടികളും.
Post Your Comments