Kerala

കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട: ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷമോ ഭരണപക്ഷമോ സ്പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സഭ കൂടിയപ്പോള്‍ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Also Read : എടപ്പാള്‍ തീയേറ്റര്‍ പീഡനം; സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആ കേസ് നിലവില്‍ കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു.

Also Read : സഭയില്‍ മൂന്നാം ദിവസവും ബഹളം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

വിഷയം അടിയന്തരസ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതൊന്നും ചര്‍ച്ച ചെയ്യാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സഭ ചേരുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണങ്കില്‍ എന്തിന് ചോദ്യോത്തരത്തില്‍ മറുപടി നല്‍കിയെന്നും ചെന്നിത്തല ചോദിച്ചു. ഇതിനുള്ള മറുപടിയാണ് സ്ീക്കര്‍ ഇന്ന് സഭയില്‍ നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button