തിരുവനന്തപുരം: നിയമ സഭയില്‍ പ്രതിപക്ഷം ബഹളം. മലപ്പുറത്ത് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നിരവധി തവണ വാഗ്വാദമുണ്ടായി.
കേസില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്നും കേസ് തേയ്ച്ച്മാച്ച് കളയാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Also Read : നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന്‍ ജോയി മാത്യു
അതേസമയം ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്നതിനിടെ സഭയില്‍ നേരത്തെ ബഹളമുണ്ടായിരുന്നു. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. സ്പീക്കര്‍ അസ്വസ്ഥനാകുന്നതെന്തിനാണെന്നും ചോദ്യം ചോദിക്കുന്നത് നിയമസഭാംഗങ്ങളുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments