Latest NewsKerala

ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത: അമേരിക്കയെ പോലും വിറപ്പിക്കും: പാകിസ്ഥാനും, ചൈനയ്ക്കും നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ എസ്-400 ട്രയംഫ്

ന്യൂഡല്‍ഹി: അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ ആണ് ഇവയൊക്കെ. ലോകരാജ്യങ്ങളിൽ തന്നെ മികച്ച പ്രതിരോധ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ബ്രഹ്മോസ് മുതൽ പൃഥി വരെയുള്ള ഇന്ത്യയുടെ ആയുധങ്ങൾ അതിശക്തമാണ്.

എന്നാലും മറ്റ് രാജ്യങ്ങള്‍ക്ക് നെഞ്ചിടിപ്പേറ്റി ഇപ്പോൾ ഇന്ത്യ റഷ്യയിൽ നിന്നും 40000 കോടി രൂപയ്ക്ക് വാങ്ങുന്ന എസ്-400 ട്രയംഫാണ് നാറ്റോ രാജ്യങ്ങൾക്കിടയിലെ മുഖ്യ വിഷയം. അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. അതു തന്നെയാണ് ട്രയംഫിന്റെ ശക്തിയും.

അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.ഇത്തരത്തിൽ നാലു ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇതിനുള്ള കരാർ ഒപ്പ് വച്ചത്.ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്. അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.

അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സം‌വിധാനമായ ട്രയംഫിന് പാകിസ്ഥാന്റെയോ,ചൈനയുടെ മിസൈലുകൾ അതത് രാജ്യത്തു വച്ചു തന്നെ തകർക്കാൻ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്. ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗതയാണ് ട്രയംഫിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button