ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിനോടുള്ള നീരസം ശക്തമായി വെളിപ്പെടുത്തി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാവിലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചിട്ടുണ്ട്. രാജ്യ സഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ്. എന്നാല്‍ ആര്‍ക്ക് സീറ്റ് നല്കണമെന്നതില് അദ്ദേഹം ആറ് ആളുകളുടെ പേര് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പേ ചര്‍ച്ചകള്‍ വേഗത്തില്‍ തീര്‍ക്കാനാണ് ശ്രമം.
കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിതെന്ന വാദവുമായി കെ.എം മാണി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായത്. എന്നാല്‍ യുഡിഎഫിന് കരുത്ത് വര്‍ധിപ്പിക്കാന്‍ രാജ്യസഭാ സീറ്റ് നല്‍കണം എന്ന നിലപാടുമായി പി.കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായം അറിയിച്ചു. നിലവില്‍ രാജ്യസഭയില്‍ നിന്ന് മൂന്നു പേര് ഒഴിയുകയാണ്. അതില്‍ രണ്ട് പേര് യുഡിഎഫിലെയും ഒരാള്‍ എല്‍ഡിഎഫിലെയും അംഗമാണ്.
Post Your Comments