ആലപ്പുഴ: ആലപ്പുഴയിലും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്നതായി സംശയം. നിപ്പാ വൈറസ് ബാധ സംശയിച്ച് അടൂര്‍ സ്വദേശിയായ രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗിക്ക് നിപ്പാ വൈറസ് ആണെന്ന് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
Also Read : നിപ്പാ വൈറസ് ബാധ; ഉറവിടം സ്ഥിരീകരിക്കാനാകാതെ അധികൃതര്‍
നിപ്പായുടെ രണ്ടാംഘട്ട വ്യാപനം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും 30 വരെ ജാഗ്രത തുടരുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണനും കോഴിക്കോട് കലക്ടര്‍ യു.വി. ജോസും പറഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പത്താം തീയതി രാവിലെ 11 നു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Also Read : നിപ്പാ വൈറസ് പനി; ജീവത്യാഗം ചെയ്ത ലിനിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സഹായം ഇങ്ങനെ
നിലവില്‍ കേന്ദ്രത്തില്‍നിന്നുള്ള മൂന്നു സംഘം ജില്ലയിലുണ്ട്. ദേശീയ എപ്പിഡെമിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം നിപ്പ സ്രോതസ്സ് കണ്ടെത്താന്‍ പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും പഠനം തുടങ്ങിക്കഴിഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 2,507 ആയിട്ടുണ്ട്. രോഗത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും അറിയിച്ചിരുന്നു.
Post Your Comments