ദുബായ്•ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയായ ബിസിനസുകാരിയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യന്‍ സെയ്ല്‍സ് എക്സിക്യുട്ടീവ് ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു.
30 കാരനായ ഇന്ത്യന്‍ യുവാവാണ്, ഇയാളുടെ മുന്‍ ബോസായിരുന്ന യുവതിയുടെ ഭീഷണിപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. യുവതിയുടെ ജീവിതം തകര്‍ക്കുമെന്നും അവരെക്കുറിച്ച് അനുചിതമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
അപകീര്‍ത്തികരമായ ക്യാപ്ഷനോട് കൂടി യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നും ആരോപണമുണ്ട്. തനിക്ക് ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നു.
അതേസമയം, ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരായ പ്രതി ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ചു.
2017 മേയ് 4 ന് അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മൂലം ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ താന്‍ നാണംകേട്ടെന്ന് യുവതി പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടും താന്‍ പ്രകോപനപരമായി ഒന്നും ചെയ്തില്ലെന്നും യുവതി പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. കസ്റ്റഡിയില്‍ ആയിരുന്ന കാലയളവിലും പ്രതി തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായും യുവതി പറഞ്ഞു.
കേസിന്റെ വിചാരണ ജൂലൈ 9 ന് പുനരാരംഭിക്കും.
Post Your Comments