Kerala

ചെറുപ്പം മുതല്‍ ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവും അനുഭവിച്ചു, ഇനി അവരുടെ സംരക്ഷണം വേണ്ട ; നീനു

കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്ത കെവിന്റെ ഭാര്യ നീനു സ്വന്തം വീട്ടുകാർക്കെതിരെ വീണ്ടും രംഗത്ത്. ചെറുപ്പം മുതൽ സ്വന്തം വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവുമാണ് താൻ അനുഭവിച്ചതെന്നും സ്വന്തം പിതാവ് തന്നെ മാനസിക രോഗിയാക്കാൻ ശ്രമിക്കുകയാണെന്നും നീനു വെളിപ്പെടുത്തി.

അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിൽ താൻ മാനസിക രോഗിയാണെന്ന് തെളിയിച്ച് കെവിന്റെ വീട്ടില്‍ നിന്നും തന്നെ പുറത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും നീനു പറഞ്ഞു. വീട്ടുകാര്‍ തന്നെ മുമ്പ് കൗണ്‍സിലിങ്ങിന് കൊണ്ടു പോയിരുന്നു. അന്നു ഡോക്ടര്‍ പറഞ്ഞത് ചികില്‍സ വേണ്ടത് മാതാപിതാക്കള്‍ക്കാണെന്നാണ്. കെവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ അമ്മയും പങ്കെടുത്തിട്ടുണ്ട്.

കെവിന്റെ മാതാപിതാക്കള്‍ അനുവദിക്കുന്ന കാലത്തോളം ഇവിടെ തന്നെ താമസിക്കും. തന്റെ പഠനം ഇവിടെനിന്നുകൊണ്ടുതന്നെ പൂര്‍ത്തിയാക്കും. കെവിനെ കൊന്നവരുടെ സംരക്ഷണം ഇനി തനിക്ക് ആവശ്യമില്ലെന്നും നീനു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button