കോട്ടയം: മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍. പോലീസ് ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകമാത്രമാണ് ചെയ്തതെന്നും ജോബ് മൈക്കിള്‍ പറഞ്ഞു.
‘ചില ആളുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ കൊണ്ട് അഭിനയിപ്പിക്കുന്നതും കഴിഞ്ഞ ദിവസം കണ്ടു. എനിക്ക് ഒരു രാഷ്ട്രീയ ലാഭവും ഈ പദ്ധതിയിൽ നിന്നും ലഭിക്കാനില്ല. മടാപള്ളിയിലെ ജനങ്ങൾക്കൊപ്പമാണ് ഞാൻ. അതുകൊണ്ട് തന്നെ അവരുടെ ഓരോ ആശങ്കകൾക്കും പരിഹാരം കാണാൻ ശ്രമിക്കും’- എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു.
Read Also : കൂണിന്റെ ആരോഗ്യ ഗുണങ്ങൾ!
അതേസമയം, മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധത്തില്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. സില്‍വര്‍ ലൈന്‍ അതിരടയാള കല്ല് പിഴുത് മാറ്റിയതിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍, കുട്ടിയെ മനഃപൂര്‍വ്വം സമരത്തില്‍ എത്തിച്ചതല്ലെന്നും, തന്നെ പോലീസ് വലിച്ചഴിക്കുന്നത് കണ്ട് കുട്ടി ഓടി വന്നതാണെന്നുമാണ് ജിജി പറയുന്നത്.
Post Your Comments