കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തില്‍ പരാതിക്കാരിയായ യുവതി അനുഭവിച്ചത് ക്രൂരമായ പീഡനങ്ങളെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. സഹോദരിയുടെ ഭര്‍ത്താവ് പൊതുസമൂഹത്തില്‍ മാന്യനായി നടിക്കുന്നവനാണ്. 20 വ്യാജ ഐ.ഡികളാണ് ഇയാള്‍ക്ക് ഫേസ്ബുക്കിലുള്ളത്. 2018ല്‍ ഇയാള്‍ സഹോദരിയോട് ഇത്തരത്തില്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ അവള്‍ തങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്ന്, അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുകയും പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
Read Also : ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ കാണാതായി : നാടുമുഴുവൻ തിരച്ചിൽ, കണ്ടെത്തിയപ്പോൾ ഞെട്ടൽ
‘കൗണ്‍സലിങ് നല്‍കിയ ശേഷമാണ് വീണ്ടും സഹോദരി അയാള്‍ക്കൊപ്പം പോയത്. ശനിയാഴ്ച സഹോദരി വ്‌ളോഗറോട് സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് വിവരങ്ങളറിഞ്ഞത്. ഞങ്ങളറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍തന്നെ അയാളെ തീര്‍ത്തേനെ. അയാളെ പേടിച്ച് സഹോദരി പുറത്തുപറയാതിരിക്കുകയായിരുന്നു’.
‘ആദ്യത്തെ പ്രശ്‌നം കഴിഞ്ഞപ്പോള്‍ ഇനി അയാള്‍ക്കൊപ്പം പോകേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, അവള്‍ക്ക് അയാളോടുള്ള ഇഷ്ടം കൊണ്ട് പോയതാണ്. അവളുടേത് പ്രണയ വിവാഹമായിരുന്നു. സഹോദരിയെ ഇഷ്ടമാണെന്ന് അയാള്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു. അന്ന് അയാള്‍ ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ജോലിയുള്ളതിനാല്‍ സഹാദരിയെ വിവാഹം കഴിച്ച് നല്‍കുകയായിരുന്നു’.
‘2014ല്‍ ആയിരുന്നു കല്യാണം. ഞങ്ങള്‍ വാങ്ങി നല്‍കിയ വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്നത്. അയാളുടെ വീട്ടുകാരുമായി സഹകരണമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് കുറെനാള്‍ സന്തോഷത്തിലായിരുന്നു. മൂത്ത കുഞ്ഞുണ്ടായ ശേഷമാണ് ഇയാളില്‍ മാറ്റങ്ങള്‍ തുടങ്ങിയത്. അന്നുവരെ സഹോദരിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. അതിനുശേഷം ഫോണ്‍ വാങ്ങി നല്‍കി. ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി’.
‘വിവാഹം, പിറന്നാള്‍, ജോലി കിട്ടിയതിന്റെ ചെലവ് എന്നൊക്കെ പല കാരണങ്ങള്‍ പറഞ്ഞാണ് പലരുടെയും വീടുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇത്തരത്തില്‍ ആലപ്പുഴക്ക് പോകാനിരിക്കുകയായിരുന്നു. പരാതി പറയാന്‍ കഴിയാതെ, നിസ്സഹായരായ മറ്റു സ്ത്രീകളും ഇതില്‍ പെട്ടിട്ടുണ്ട്. സഹോദരിയെ ദ്രോഹിച്ചവര്‍ക്കെതിരെ ഏതറ്റം വരെയും പോകും. വലിയ ആളുകളാണ് അവരുടെ കൂട്ടത്തിലുള്ളത്. ജീവന് ഭീഷണിയുണ്ട്’, സഹോദരന്‍ പറഞ്ഞു.
Post Your Comments