വാഷിങ്ടണ്‍: യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് കാത്തുനില്ക്കുന്നവരില് ഭൂരിഭാഗവും ഇന്ത്യക്കാര്‍. നിലവിലുള്ള നിയമമനുസരിച്ച് ഒരു വര്‍ഷം ഒരു രാജ്യത്തുള്ള പൗരന്മാര്ക്ക് ഏഴു ശതമാനത്തിലേറെ ഗ്രീന്‍ കാര്‍ഡ് അനുവദിക്കില്ല. അതിനാല്‍തന്നെ ഇന്ത്യക്കാരായ അപേക്ഷകര്‍ക്ക് ദീര്‍ഘകാലം ഇത് സ്വന്തമാക്കാന്‍ ആവശ്യമായിവരും.
2018 മേയ് മാസത്തിലെ കണക്കുപ്രകാരം 3,95,025 വിദേശികളാണ് ഗ്രീന്‍ കാര്‍ഡ് കാത്തുനില്‍ക്കുന്നത്. ഇതില്‍ 3,06,601പേരും ഇന്ത്യക്കാരാണ്. ഏഴു ശതമാനം മാത്രം അനുവദിക്കുന്ന പുതിയ സംവിധാനം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ഇന്ത്യക്കാരായ പ്രവാസികളെയാണ്. ചൈനയില്‍നിന്നുള്ളവരാണ് ഇന്ത്യക്കു പിറകില്‍ നില്‍ക്കുന്നത്. 67,031 ചൈനീസ് പൗരന്മാരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
പതിനായിരത്തിലധികം അപേക്ഷകര്‍ കാത്തിരിക്കുന്നത് ഈ രണ്ടു രാജ്യങ്ങളില്‍നിന്നു മാത്രമാണ്. യു.എസ് പൗരത്വ-കുടിയേറ്റ സേവന വിഭാഗം പുറത്തുവിട്ട കണക്കുകളാണ് ഇത് കാണിക്കുന്നത്. ഉയര്‍ന്ന തൊഴില്‍ നൈപുണ്യം ആവശ്യമുള്ള ജോലികള്‍ക്കാണ് ഇന്ത്യക്കാര്‍ ഏറെയും അമേരിക്കയിലെത്തുന്നത്. അപേക്ഷകരുടെ കണക്കനുസരിച്ച് 70 വര്‍ഷം വരെ ഒരാള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരും.
Post Your Comments