കൂട്ടപിരിച്ചുവിടലിനു പിന്നാലെ ജീവനക്കാർക്ക് തിരിച്ചടി നൽകുന്ന പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. പ്രധാനമായും വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, തൊഴിലുടമ സ്പോൺസർ ചെയ്ത ഗ്രീൻ കാർഡ് സ്വന്തമാക്കുന്നതിനുള്ള സുപ്രധാന ഘടകമായ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റാണ് കമ്പനി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റിനായി അപേക്ഷിക്കേണ്ടതില്ലെന്നാണ് വിദേശ ജീവനക്കാരോട് ഗൂഗിൾ നിർദ്ദേശിച്ചിരിക്കുന്നത്.
വിദഗ്ധ തൊഴിലാളികൾക്ക് യുഎസിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിനുള്ള പെർമിറ്റാണ് ഗ്രീൻ കാർഡ്. പ്രധാനമായും വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികൾക്കാണ് ഗ്രീൻ കാർഡ് ലഭിക്കുക. ഇതിനായി വിദഗ്ധ മേഖലയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ള യുഎസ് തൊഴിലാളികൾ ഇല്ലെന്ന് തെളിയിക്കണം. ഇതിന്റെ ആദ്യ പടിയാണ് പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് ആപ്ലിക്കേഷൻ. ഗ്രീൻ കാർഡിനായുള്ള പുതിയ അപേക്ഷകൾ പരിഗണിക്കില്ലെങ്കിലും, ഇതിനകം സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Also Read: തിരുവനന്തപുരത്ത് മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments