
വാഷിംഗ്ടണ്‍ : മുമ്പ് അംഗീകാരം ലഭിച്ചതും എന്നാല്‍ ഉപയോഗിയ്ക്കപ്പെടാതെ തുടരുന്നതുമായ 40,000 ഗ്രീന്‍ കാര്‍ഡുകള്‍ വിദേശത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി അനുവദിയ്ക്കാനുള്ള ബില്‍ യു.എസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും രോഗികളുമുള്ള യുഎസില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കരുതപ്പെടുന്നു.
Read Also : കോവിഡിനിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം
25,000 നഴ്‌സുമാര്‍ക്കും 15,000 ഡോക്ടര്‍മാര്‍ക്കുമാണ് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് അനുവദിയ്ക്കുക. തൊഴിലധിഷ്ഠിത താമസാനുമതിയായ എച്ച് വണ്‍ ബി വിസയിലോ ജെടു വിസയിലോ ഇപ്പോള്‍ യുഎസിലുള്ള ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇത് പ്രയോജനപ്പെടും.
Post Your Comments