USALatest NewsNewsBusiness

യുഎസ് ഗ്രീൻ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ? എങ്കിൽ, അടുത്ത തലമുറയ്ക്ക് പോലും സ്വന്തമാക്കാനാകില്ല! പുതിയ പഠനം

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിന് ഈ വർഷം 18 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്

യുഎസിൽ കുടിയേറുന്ന മറ്റ് രാജ്യക്കാർ സ്ഥിര താമസത്തിനായി യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകാറുണ്ട്. ഇത്തരത്തിൽ യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് നിരാശ നൽകിയിരിക്കുകയാണ് പുതിയ പഠനം. ഇപ്പോൾ യുഎസ് ഗ്രീൻ കാർഡിന് അപേക്ഷിച്ചാൽ 134 വർഷത്തിനു ശേഷമായിരിക്കും ഗ്രീൻ കാർഡ് ലഭിക്കുകയെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതായത് അടുത്ത തലമുറയ്ക്ക് പോലും കാർഡ് സ്വന്തമാക്കാൻ കഴിയില്ലെന്ന് സാരം. ഇമിഗ്രേഷൻ സ്റ്റഡീസ് അസോസിയേറ്റ് ഡയറക്ടർ ഡേവിഡ് ജെ ബിയറും, ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനമാണ് ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിന് ഈ വർഷം 18 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കണക്കുകൾ അനുസരിച്ച്, 4 ലക്ഷത്തോളം പേർക്ക് മരണശേഷമായിരിക്കും ഗ്രീൻ കാർഡ് ലഭിക്കാൻ സാധ്യത. നിലവിൽ, 10.7 ലക്ഷം ഇന്ത്യക്കാർ തൊഴിൽ ഗ്രീൻ കാർഡിനായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. എല്ലാ വർഷവും ഏകദേശം 1,40,000 തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകാൻ യുഎസ് ഇമിഗ്രേഷൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഓരോ രാജ്യം അടിസ്ഥാനമാക്കിയുള്ള ക്വാട്ട സമ്പ്രദായമാണ് ഇപ്പോഴും പിന്തുടരുന്നത്. ഈ സമ്പ്രദായമാണ് നീണ്ട കാത്തിരിപ്പിന് ഇടയാക്കുന്ന പ്രധാന കാരണം. അടുത്തിടെ ഇമിഗ്രേഷൻ നിയമങ്ങളിൽ പരിഷ്കാരം നടത്തിയിട്ടുണ്ടെങ്കിലും, രാജ്യങ്ങളുടെ പരിധി മാറ്റുന്നത് ഉൾപ്പെടുത്തിയിരുന്നില്ല.

Also Read: ‘രജനികാന്തിനും നെൽസണും കാറും ചെക്കും, മോഹന്‍ലാലിനും വിനായകനും ഒന്നുമില്ലേ ?’: ജയിലര്‍ നിര്‍മ്മാതാക്കളോട് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button