തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.
Also Read : ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന നീനുവിന്റെ കുടുംബം കോടീശ്വരന്‍മാരായത് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍
ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു രൂപ ഇളവ് നല്‍കിയിരുന്നു. തുടര്‍ച്ചയായി ഇന്ധന വില കുറയുന്നതിന്റെ ആശ്വാസം ജനങ്ങള്‍ക്കുണ്ടെങ്കിലും വളരെ നേരിയ തോതിലാണ് വില കുറയുന്നത് എന്ന കാര്യം അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post Your Comments