തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉസ്മാനും പ്രതിഷേധിച്ചവര്‍ക്കുമെതിരെയുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്നും ഉസ്മാന്‍ പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തുവെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Also Read : ചെറുപ്പം മുതല്‍ ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവും അനുഭവിച്ചു, ഇനി അവരുടെ സംരക്ഷണം വേണ്ട ; നീനു
ആലുവയില്‍ ഉസ്മാനെ റോഡില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്‌ഐ ഇന്ദുചൂഢന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പുഷ്പരാജ്, അബ്ദുള്‍ ജലീല്‍, അഫ്‌സല്‍ എന്നിവരെസ്ഥലം മാറ്റുകയും എടത്തല സ്റ്റേഷന്‍ എസ് ഐ അരുണിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Also Read : തങ്കപ്പൻ ബോംബുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട് : ആലുവ പൊലീസിന് അഞ്ചാം ക്ലാസുകാരന്റെ സന്ദേശം
പൊലീസ് വാഹനവുമായി കൂട്ടിമൂട്ടിയതിനെ തുടര്‍ന്ന് ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ആലുവ കുഞ്ചാട്ടുകരയില്‍ വച്ച് പൊലീസ് സഞ്ചരിച്ച കാര്‍ ഉസ്മാന്റെ ബൈക്കില്‍ ഇടിച്ചു. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കത്തിലാവുകയും ഇത് മര്‍ദനത്തില്‍ കലാശിക്കുകയും ചെയ്തു. അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് ഉസ്മാനെ സംഭവ സ്ഥലത്ത് വച്ചും തുടര്‍ന്ന് എടത്തല സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
Post Your Comments