Gulf

സൗദിയിൽ വാഹനങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള വിലക്കിൽ മാറ്റം

ജിദ്ദ: സൗദിയിൽ വാഹനങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള വിലക്ക് നീക്കിയതായി സൗദി ജനറല്‍ ട്രാഫിക്ക് വിഭാഗം. വാഹനങ്ങളുടെ മുന്‍വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള്‍ സ്ഥാപിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി

ഡ്രൈവറുടെ കാഴ്ചയ്ക്ക് ഭംഗം വരാത്ത രൂപത്തിലായിരിക്കണം ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. വാഹനാപകടങ്ങളും മറ്റും ചിത്രീകരിക്കാന്‍ ഇത് സഹായിക്കുമെന്നും വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് വിഭാഗത്തിന് തെളിവായി സ്വീകരിക്കാന്‍ ഉപകരിക്കുമെന്നും ട്രാഫിക്ക് വിഭാഗം പറയുകയുണ്ടായി. ചില രാജ്യങ്ങളില്‍ അധിക്യതര്‍ തന്നെ ഡ്രൈവര്‍മാരോട് ക്യാമറ സ്ഥാപിക്കാൻ ആവശ്യപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button