പാലക്കാട്: പാലക്കാട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയ വിപ്പ് കളവായി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ച് ബിജെപി രംഗത്ത്.
read also: സിപിഎം- ബിജെപി സംഘര്‍ഷം; സിപിഎം പാര്‍ട്ടി ഓഫീസിനു നേര്‍ക്ക് ആക്രമണം; ബൈക്കുകള്‍ തകര്‍ത്തു
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുവാന്‍ ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു വിപ്പ് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ വിപ്പാണ് സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളത്. ആദ്യം കൊടുത്ത വിപ്പ് പ്രകാരം യുഡിഎഫ് കൗണ്‍സിലര്‍മാരുടെ അംഗത്വം തന്നെ നഷ്ടപ്പെടാനിടയുണ്ട് എന്ന് മനസ്സിലാക്കിയ ശേഷമാണ് ഇങ്ങനെ തെറ്റായ ഒരു വിപ്പ് തയ്യാറാക്കിയിട്ടുള്ളത്. യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഈ നടപടി ജനാധിപത്യ വിരുദ്ധവും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും നിയമവിരുദ്ധവുമാണെന്നും ബിജെപി ആരോപിച്ചു. കളവായ രേഖ ഉണ്ടാക്കിയതിന് എതിരെ കേസ് എടുക്കേണ്ടതാണെന്നും ബിജെപി ആവശ്യപ്പെട്ടു.
Post Your Comments