വനത്തിനുള്ളിലെ ചൈല്‍ഡ് സെക്സ് ക്യാംപ് കണ്ട് ഞെട്ടിയിരിക്കുകയാണ് രണ്ട് സാഹസിക യാത്രികര്‍. ഒടിഞ്ഞു വീണ വലിയ വരങ്ങളുടെ കവരകള്ക്കിടയിലാണ് സെക്സ് ക്യാംപ് നടത്തിയിരുന്നത്. അരിസോണിലെ ടുക്സനിലാണ് സംഭവം. നിറയെ സെക്സ് പാവകളും മരത്തിനോട് പോലും ലൈംഗിക വൈകൃതം കാട്ടിയതിന്റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചെന്നും ഇവര്‍ പറയുന്നു.
വസ്ത്രങ്ങളില്ലാത്ത സെക്സ് ടോയികളും ബാര്‍ബി ഡോളുകളും കുട്ടികളുടെ വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. എന്നാല്‍ ഇത് വീടില്ലാത്തവര്‍ ക്യാംപ് ചെയ്യുന്ന ഇടമാണോ എന്നും സംശയം ഉയരുന്നുണ്ട്. സ്ഥലം കണ്ടെത്തിയവര്‍ പോലീസിനെ വിവരം അറിയിച്ചു.
ലൈംഗികതയുടെ പല അടയാളങ്ങളും ഇവിടെ നിന്ന് ലഭിച്ചെന്നാണ് പറയുന്നത്. എന്നാല്‍ ഇവിടെ ആരുടെയോ മൃതദേഹം ദഹിപ്പിച്ചു എന്ന വാര്‍ത്തകളും പുറത്തെത്തി. എന്നാല്‍ പരിശോധനയില്‍ നിന്നും യാതൊന്നും കണ്ടെത്താന്‍ പോലീസിനായില്ല.
കുട്ടികളുടെ ഒരു ജെയില്‍ പോലെ തന്നെയാണ് സ്ഥലം കാണപ്പെടുന്നത്. കുട്ടികളെ തട്ടിക്കൊണ്ട് വന്ന് ലൈംഗികമായി പീഡിപ്പിക്കുന്ന സ്ഥലമാണിതെന്നാണ് വിവരം. ഇതിന്റെ നിരവധി തെളിവുകള്‍ ഇവിടെ നിന്ന് ലഭിച്ചെന്നും എന്നാല്‍ ആരാണ് പിന്നിലെന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
Post Your Comments