ന്യൂഡല്‍ഹി•ഭാരതീയ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഉയര്‍ത്തി. നാലര വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. 0.25 ശതമാനമാണ് ഉയര്‍ത്തിയത്.
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിലെ വര്‍ധന ഭാവന-വാഹന വായ്പാ പലിശ നിരക്കുകള്‍ ഉയരാന്‍ ഇടയാക്കിയെക്കും.
വര്‍ധന നിലവില്‍ വരുന്നതോടെ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക് ആറില്‍ നിന്ന് 6.25 ശതമാനമായി. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്സ് റിപ്പോ 5.75 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും വര്‍ധിച്ചു.
Post Your Comments