കൊച്ചി: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് മതം മാറ്റി വിവാഹം ചെയ്ത മുസ്ലിംയുവാവിനെ ‘ലൗവ് ജിഹാദ് ‘ ആരോപിച്ച് കര്‍ണാടക പോലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആരോപണം. കുറ്റ്യാടി സ്വദേശി ഫാസിലാണ് പരാതിക്കാരന്‍. ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നവകാശപ്പെടുമ്പോഴും അതിനു മതിയായ രേഖകളോ മറ്റൊന്നും ഇയാളുടെ കൈവശമില്ല. സോഷ്യൽ മീഡിയയോട് സഹായം അഭ്യർത്ഥിച്ചു ഇയാൾ പോസ്റ്റ് ഇടുകയും തുടർന്ന് പലരും ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ വ്യക്തതയില്ലാത്ത മറുപടികൾ നൽകുകയും ചെയ്തു എന്നാണു റിപ്പോർട്ട്.
ഇയാൾ പറയുന്നതിലും വിശ്വസനീയമായ കാര്യങ്ങൾ ഇല്ലെന്നും ആരോപണമുണ്ട്. പെൺകുട്ടിയും ഇയാളും ഒന്നിച്ചുള്ള കിടപ്പറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇയാൾ പെൺകുട്ടിയുടെ സഹോദരന് ചാറ്റ് ചെയ്തത് ഇയാൾ തന്നെ പുറത്തു വിടുകയും അത് മറ്റുള്ളവർ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ അത് വിവാദമായതോടെ ആ സ്ക്രീൻഷോട്ടുകൾ ഇയാൾ ഡിലീറ്റ് ചെയ്തു. പെൺകുട്ടിയെ മതം മാറ്റിയതോടെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാൾക്കെതിരെ തിരിഞ്ഞത്.
പെൺകുട്ടിയുമായി അടുപ്പത്തിലായി ഇയാൾ പിന്നീട് കുട്ടിയുമായി കേരളത്തിലേക്ക് കടന്നു. ഇവിടെ എത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റ്യാടി പോലിസിന്റെ ഒത്താശയോടെ പെണ്‍കുട്ടിയെ തിരിച്ചു കൊണ്ട് പോയി എന്നാണ് ഫാസില്‍ പരാതിപ്പെടുന്നത്. കര്‍ണാടക പോലിസ് തന്നെ ലൗവ് ജിഹാദ് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇയാള്‍ പറയുന്നു.
കുറ്റ്യാടി പോലിസിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അന്‍പതിനായിരം രൂപ കൈക്കൂലി നല്‍കിയെന്നും യുവാവ് ആരോപിക്കുന്നു. റിയാസ് എന്ന പോലിസുകാരനാണ് കൈക്കൂലി വാങ്ങിയതെന്നും ഇയാള്‍ പറയുന്നു.
Post Your Comments