India

പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും, ഫ്‌ളാഗ് മീറ്റിംഗില്‍ നിലപാട് വ്യക്തമാക്കി ബി എസ് എഫ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ബിഎസ്എഫിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സുമായി നടത്തിയ ഫ്‌ളാഗ് മീറ്റിംഗിലാണ് ബിഎസ്ഫ് നിലപാട് വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ പരമാവധി സംയമനം പാലിക്കുമെന്നും ഇരുപക്ഷവും വ്യക്തമാക്കി.

read also: അതിര്‍ത്തിയില്‍ സമാധാന ആഹ്വാനവുമായി ഇന്ത്യ- പാക്ക് സേന

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഫ്‌ളാഗ് മീറ്റിംഗ് നടന്നത്. ഇരു പക്ഷത്തെയും സെക്ടര്‍ കമാണ്ടര്‍ തലയോഗമാണ് നടന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഷെല്ലിംഗും തുടരുന്ന സാഹചര്യത്തിലായിരുന്നു ഫ്‌ളാഗ് മീറ്റിംഗ്.

ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി ഗ്രാമങ്ങള്‍ ആക്രമണ നിഴലിലാണ്. അതിര്‍ത്തി രക്ഷാ സേനകള്‍ക്കിടയില്‍ പരസ്പരവിശ്വാസം വളര്‍ത്താന്‍ എല്ലാ തലത്തിലും സംവാദം തുടരാനും തീരുമാനിച്ചിട്ടുണ്ടെന്നു ബി.എസ്.എഫ്. വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button