ന്യൂഡല്‍ഹി: യാത്രക്കാരിൽ നിന്ന് അമിതലഗേജിന് പിഴ ഈടാക്കാൻ റെയിൽവേയുടെ തീരുമാനം. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടുപോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. ഇത് യാത്രക്കാർ പാലിക്കാത്തത് മൂലം അവരുടെ സഹയാത്രികര്‍ക്ക് അസൗകര്യം ഉണ്ടാകാറുണ്ടെന്നും ഇത്തരത്തിൽ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും റെയിൽവെയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: മോദി കെയര്‍ പദ്ധതി വിപുലീകരിക്കുന്നു, 50 കോടി തൊഴിലാളികള്‍ക്ക് തണലാകും
ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലുള്ളവയാണ്. അത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നത ഉദ്യോഗസ്ഥന്‍ വേദ് പ്രകാശ് വ്യക്തമാക്കി. അധികം ലഗേജുണ്ടെങ്കില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നും ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാമെന്നുമാണ് റയിൽവെയുടെ നിയമത്തിൽ പറയുന്നത്. എന്നാൽ ലഗേജ് തൂക്കി നോക്കില്ല. ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും.
എ.സി കോച്ചിലെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം എഴുപത് കിലോയും പരാവധി ഭാരം 150 കിലോയുമാണ്. സെക്കന്‍ഡ് ക്ലാസ് എ സി യാത്രക്കാരന് അമ്പതു കിലോയും പരമാവധിഭാരം 100 കിലോയും കൊണ്ടുപോകാനാകും. സ്ലീപ്പര്‍ ക്ലാസിലെ യാത്രക്കാർക്ക് 40 കിലോയും പരമാവധി ഭാരം 80 കിലോയും സെക്കന്‍ഡ് ക്ലാസിലെ യാത്രക്കാർക്ക് 35 കിലോയും പരമാവധി ഭാരം 70 കിലോയും കൊണ്ടുപോകാനാകും.
Post Your Comments