Kerala

ഭര്‍ത്താവിനെ തലക്കടിച്ച് കൊന്ന് ജാമ്യത്തിലിറങ്ങിയ സഹോദരന്‍ വീട്ടമ്മയ്ക്ക് ഭീഷണി, പരാതിയുമായി ചെന്നപ്പോള്‍ സിഐ കോഴ്‌സിന് പോയെന്ന് മറുപടി

തൃശ്ശൂര്‍: വീട്ടമ്മയുടെ ഭര്‍ത്താവിനെ ഭര്‍ത്താവിന്റെ അനുജന്‍ തലക്കടിച്ചു കൊലപ്പെടുത്തി. കേസില്‍ പ്രതിയായ സലീഷ് ഇപ്പോള്‍ വീട്ടമ്മയെ ശല്യപ്പെടുത്തുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ വെങ്ങിണിശേരി വില്ലേജിലാണ് സംഭവം. ധീജ അഭിലാഷ് എന്ന വീട്ടമ്മയ്ക്കാണ് ഭര്‍ത്താവിന്റെ സഹോദരനും കൊലയാളിയുമായ യുവാവില്‍ നിന്നും ക്രൂരത നേരിടുന്നത്.

ധീജയും മക്കളും ഇപ്പോഴും ഭര്‍തൃ വീട്ടില്‍ തന്നെയാണ്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടില്‍ എത്തുകയും ധീജയോടും മക്കളോടും ഇറങ്ങി പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മാത്രമല്ല പ്രതി മര്‍ദ്ദിച്ചതായും വീട്ടമ്മ പറയുന്നു.

read also: തലസ്ഥാനത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ഇത് സംബന്ധിച്ച് ചേര്‍പ്പ് സ്റ്റേഷനില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ നടപടിയായില്ല. സിഐ കോഴ്‌സിന് പോയിരിക്കുകയാണെന്നും തിരികെ എത്തിയ ശേഷം പരാതി പരിഗണിക്കാമെന്നുമായിരുന്നു പോലീസില്‍ നിന്നും ലഭിച്ച മറുപടി.

സലീഷ് സഹോദരനെ കൊന്ന കേസില്‍ ഇപ്പോഴും കേസ് നടക്കുകയാണ്. ജാമ്യത്തിലിറങ്ങിയ ഇയാളുടെ ശല്യത്തെ തുടര്‍ന്ന്‌ രണ്ട് പ്രാവശ്യം പോലീസില്‍ പരാതി നല്‍കി. രണ്ട് പ്രാവശ്യം ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതായും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ധീജ പറയുന്നു.

വീട്ടമ്മയുടെ വാക്കുകളിലേക്ക്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button