KeralaLatest News

‘ഒരു സ്ത്രീയെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന സ്ഥിതി വരെയെത്തി കേരളത്തിൽ ‘ ലസിത വിഷയത്തിൽ മഹിള മോര്‍ച്ച അധ്യക്ഷ രേണു സുരേഷ്

കൊച്ചി: ലസിത പാലയ്ക്കൽ വിഷയത്തിൽ തരികിട സാബുവിനും സർക്കാരിനുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. ഒരു ഹിന്ദു സ്ത്രീയെ മുസ്ലീമായ സാബുമോൻ തന്റെ നാലാം ഭാര്യയാകാൻ ക്ഷണിച്ചതിലൂടെ കേരളത്തിൽ മത സ്പർദ്ധ വളർത്താനും ശ്രമം ആണെന്ന് അവർ ഈസ്റ് കോസ്റ്റ് ഡെയിലിയോട് പ്രതികരിച്ചു. ഇങ്ങനെയൊക്കെ പരസ്യമായി ആവർത്തിച്ചു പറയുന്നതിലൂടെ ആരുടെയോ പിന്തുണ ഇയാൾക്കുണ്ടെന്നു സംശയിക്കുന്നതായി രേണു സുരേഷ് പറഞ്ഞു.

also read:വീണ്ടും തരികിട സാബുവിന്റെ അശ്ളീല പോസ്റ്റ്: ഇത്തവണ ലസിത പാലക്കലിനെതിരെ

സിപിഎമ്മിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ എന്തും പറയാമെന്നു സ്ഥിതി മാറണം. ലസിതയുടെ ഔദ്യോഗിക ഭാരവാഹിത്വം മാറ്റിയത് സംഘടനാപരമായ കാരണമാണ്.ഭാരവാഹികളെ മാറ്റുന്നത് സംഘടനാ തീരുമാനങ്ങളാണ്. ഇതൊക്കെ മുതലെടുത്ത് അവരെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ല. ഒരു സ്ത്രീയെ ഏറ്റവും നീചമായ വിധത്തിൽ അയാളുടെ മതപരമായ ആചാരങ്ങൾ കൂടി വലിച്ചിഴച്ച് അവഹേളിച്ചതിനെതിരെ സാംസ്കാരിക നായകരോ, മറ്റു എഴുത്തുകാരോ തന്നെ ആരും പ്രതികരിക്കാത്തതിലും രേണു സുരേഷ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഈ വിഷയത്തിലല്ലാതെ ഏകദേശം 12 കേസുകൾ ലസിത പോലീസിൽ കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ഞെട്ടലുളവാക്കുകയാണ്. സമീപകാലത്ത് സിപിഎം അനുകൂല എഴുത്തുകാരിയെ അവഹേളിച്ചതിനു പോലീസ് വളരെ ശുഷ്‌കാന്തി കാട്ടിയതും രേണു സുരേഷ് ചൂണ്ടിക്കാട്ടി. കേരളത്തിൽ സിപിഎം അല്ലാത്ത സ്ത്രീകൾക്ക് നീതി ലഭിക്കില്ലേയെന്നും അവർ പറഞ്ഞു.

സാബുമോന്റെ പോസ്റ്റുകൾ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button