Latest NewsIndiaNewsCrime

‘പ്രണയക്കൊല’ : മരിച്ച യുവാവിന്‌റെ പിതാവ് പകരമായി നല്‍കിയത് ഇഫ്താര്‍ വിരുന്ന്

ന്യൂഡല്‍ഹി: പ്രണയിച്ചു എന്ന പേരില്‍ കേരളത്തില്‍ കെവിന്‍ എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് നിന്നും വരുന്ന വാര്‍ത്ത വിസ്മയിപ്പിക്കുന്നത്. മുസ്ലീം യുവതിയെ പ്രണയിച്ചതിന് ഹിന്ദു യുവാവിനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. എന്നാല്‍ ഹിന്ദു യുവാവിന്‌റെ പിതാവ് കാട്ടിയത്ത് ലോകത്തിനു തന്നെ മാതൃകയായി. ഇഫ്താര്‍ വിരുന്ന് നല്‍കിയാണ് പിതാവ് മകനോടുളള സ്‌നേഹം വെളിവാക്കിയത്.

ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം നടക്കുന്നത്. 23 കാരനായ അങ്കിത് സേനയെ ഡല്‍ഹി രഘുബീര്‍ നഗറില്‍ വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുസ്ലിം മത വിശ്വാസിയായിരുന്നു യുവതി. ഫോട്ടോഗ്രാഫറായിരുന്നു അങ്കിത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും സഹോദരനും പൊലീസ് പിടിയിലായി. ഇതില്‍ സഹോദരന് 14 വയസ് മാത്രമാണ് പ്രായമെന്നാണ് സൂചന.

മകന്‍ മരിച്ച ദുഖം പിതാവ് യശ്പാല്‍ സേന മാറ്റിയത് ഇഫ്താര്‍ വിരുന്ന് നല്‍കിയായിരുന്നു. ഡോ. കഫീല്‍ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. യശ്പാലിന്‌റെ മതസൗഹാര്‍ദ്ദത്തിന് ലോകത്തിന്‌റെ നാനാ സ്ഥലങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ തേടിയെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button