Latest NewsIndia

കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഗോവ ബിഷപ്പ് രംഗത്ത്

കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഗോവ ബിഷപ്പ് രംഗത്ത്. രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരി. 2019 തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും വികസനത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ മാറ്റൊരു കേസിൽ പ്രതി

നമ്മുടെ മികച്ച ഭരണഘന സംരക്ഷിക്കാന്‍ പോരാടണമെന്നും ഇന്ത്യയില്‍ ഏകമുഖ സംസ്‌കാരം വളര്‍ത്താനാണ് ശ്രമം നടക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു. എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടയലേഖനത്തിലാണ് ഫിലിപ്പ് നേരി ഇക്കാര്യ വ്യക്തമാക്കിയത്.

രാഷ്ട്രീയത്തില്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നും മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു. സ്തുതിപാഠകരുടെ രാഷ്ട്രീയമാണിതെന്നും അത് ഇല്ലാതാക്കണമെന്നും പറയുന്നുണ്ട്. ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button