പാലക്കാട്•മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരിപാടി സംപ്രേക്ഷണം ചെയ്ത മലയാളം വാര്‍ത്താ ചാനലായ മനോരമ ന്യൂസിനെതിരെ രാഷ്‌ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതി. ബി.ജെ.പി പാലക്കാട് ജില്ല സെക്രട്ടറി രാജീവ് കേരളശ്ശേരിയാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി എന്നിവർക്ക് പരാതി നല്‍കിയത്. പരിപാടിയുടെ വീഡിയോയും പദാനുപദ വിവർത്തനവും സഹിതം പരാതി നൽകിയിട്ടുണ്ട്.
മേയ് 29 ന് രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്ത തിരുവാ എതിര്‍വാ പരിപാടിയിലാണ് കുമ്മനത്തെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങലോടെ വീഡിയോ സംപ്രേക്ഷണം ചെയ്തത്.
ആക്ഷേപഹാസ്യ പരിപാടിയുടെ മറവിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, ബഹുമാനപ്പെട്ട മിസോറം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ അവർകൾക്കെതിരെ കഴിഞ്ഞ ആഴ്ച മലയാള മനോരമ ചാനൽ നടത്തിയത് അങ്ങേയറ്റത്തെ നിന്ദ്യമായ പരാമർശമാണ്. ഭരണഘടനാ പദവികളിലുള്ള വ്യക്തികൾക്കെതിരായ ഇത്തരം നിലപാടുകളും പരാമർശങ്ങളും ആവർത്തിക്കാതെ നോക്കേണ്ടത് ജനാധിപത്യ രാജ്യത്തെ ഓരോ പൗരന്റെയും കടമയാണെന്നും രാജീവ് പറഞ്ഞു.
ഭാവിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോ ഉമ്മൻചാണ്ടിയോ ഭരണഘടനാ പദവികളിരിക്കുന്ന മറ്റാര്‍ക്കോ എതിരെ ഇത്തരം നിന്ദ്യ പരാമർശങ്ങളുണ്ടായാലും നിലപാട് ഇതുതന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments