Latest NewsKerala

സഭയില്‍ ഇന്നും ബഹളം; ഇന്നത്തെ വിഷയം ഇന്ധന വില വര്‍ദ്ധനവ്

തിരുവനന്തപുരം: കേരള നിയമസഭയില്‍ രണ്ടാ ദിവസവും ബഹളം. ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്ന് ബഹളമുണ്ടായത്. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. സ്പീക്കര്‍ അസ്വസ്ഥനാകുന്നതെന്തിനാണെന്നും ചോദ്യം ചോദിക്കുന്നത് നിയമസഭാംഗങ്ങളുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.

Also Read ; ബജറ്റ് അവതരണത്തിനിടെ എം.എല്‍.എ നിയമസഭയില്‍ പ്രവേശിച്ചത് തോക്കുമായി

നിയമസഭയില്‍ സ്പീക്കറുടെ നിലപാടിനെതിരെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ അനുമതി ലഭിച്ചു.

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് സഭയില്‍ നോട്ടീസ് അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവമുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി. പന്ത്രണ്ടര മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച നടക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button