Latest NewsIndia

തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി: അമിത് ഷാ ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി. ഇടഞ്ഞു നില്‍ക്കുന്നവരെഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമം തുടങ്ങി . ഇതിനു തുടക്കമിടുന്നത് ശിവസേനയില്‍ നിന്നുതന്നെ. അമിത് ഷാ ​ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 2019ല്‍ നടക്കാനിരിക്കുന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ച്‌ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നു​ള്ള ശിവസേനയുടെ തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പാര്‍ട്ടിയെ പി​ന്തി​രി​പ്പി​ക്കുക എന്നതുതന്നെയാണ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ന​ട​ത്തു​ന്ന​ത്.

കഴിഞ്ഞ ഏ​പ്രി​ലി​ല്‍ മും​ബൈ​യി​ലെ​ത്തി​യ അമിത് ഷാ ​ശി​വ​സേ​ന ത​ങ്ങ​ള്‍​ക്കൊ​പ്പം തു​ട​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു പറഞ്ഞിരുന്നു. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വ​സ​തി​യാ​യ മാ​തോ​ശ്രീ​യി​ല്‍ വ​ച്ച്‌ വൈ​കു​ന്നേ​രം ആ​റി​നാ​ണ് കൂ​ടി​ക്കാ​ഴ്ച. നി​ല​വി​ല്‍ കേ​ന്ദ്ര​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ബി​ജെ​പി സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടു​ത്ത കാ​ല​ത്താ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ബി​ജെ​പി​ക്കു​മെ​തി​രെ കടുത്ത വി​മ​ര്‍​ശ​ന​മാ​ണ് ശി​വ​സേ​ന ന​ട​ത്തു​ന്ന​ത്. ഇതിനെയൊക്കെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button