കൊച്ചി: എടപ്പാൾ തിയേറ്റർ പീഡനത്തിൽ വനിതാ കമ്മീഷന്റെ ശക്തമായ നടപടിയും പ്രതികരണവും അധ്യക്ഷക്ക് വിനയാകുമെന്ന മുന്നറിയിപ്പുമായി അഡ്വക്കേറ്റ് ജയശങ്കർ. എടപ്പാൾ സിനിമാ തീയേറ്റർ സംഭവത്തിൽ സ.ജോസഫൈൻ സ്വീകരിച്ച നിലപാടു തന്നെ ദൃഷ്ടാന്തമാണെന്നും ജയശങ്കർ പറഞ്ഞു. സ്ഥലത്തെ പൊതുകാര്യ പ്രസക്തനും മനുഷ്യാവകാശ പ്രവർത്തകനും സർവോപരി ഇടതുപക്ഷ സഹയാത്രികനുമായ മൊയ്തീൻകുട്ടിയെ കളളക്കേസിൽ കുടുക്കാനുള്ള കുത്സിത ശ്രമമാണ് ചില ബൂർഷ്വാ ചേനലുകാരും യുഡിഎഫ്, ബിജെപി ബന്ധമുളള ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് നടത്തിയത്.
വനിതാ കമ്മീഷൻ അനാവശ്യമായി അക്കാര്യത്തിൽ ഇടപെട്ടു, അനുചിതമായ പ്രസ്താവന നടത്തി, സഖാവ് മൊയ്തീൻകുട്ടി അറസ്റ്റും ജയിൽവാസവും അനുഭവിക്കാൻ ഇടയാക്കി. അതിനുശേഷം സഖാവ് ജോസഫൈനും സംഘവും എടപ്പാൾ സന്ദർശിച്ചു, കോൺഗ്രസ്, സംഘപരിവാർ ബന്ധമുള്ള തിയേറ്റർ ഉടമയെ അഭിനന്ദിച്ചു. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചില്ല.അതൊക്കെ പോകട്ടെ എന്നുവെക്കാം. പത്രത്തിൽ പേരും പടവും അച്ചടിച്ചു വരാൻ വേണ്ടി ചെയ്തതെന്നു കരുതി സമാധാനിക്കാം. പക്ഷേ ഇപ്പോൾ ചെയ്തത് അക്ഷന്തവ്യമായ അപരാധമാണെന്നും ജയശങ്കർ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വക്കേറ്റ് ജയശങ്കർ ഇങ്ങനെ പ്രതികരിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
Post Your Comments