ഡാലസ്: തന്റെ പൂച്ചയെ പൂച്ചയെ ഭര്‍ത്താവ് തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു. മേരി ഹാരിസന്റെ വെടിയേറ്റ് ഭര്‍ത്താവായ ഡെക്സ്റ്റര്‍ ഹാരിസണ്‍ (49)ആണ് മരിച്ചത്. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കിലാണ് സംഭവം. വെടിവെച്ച ശേഷം മേരി തന്നെയാണ് പോലീസിനെ വിളിച്ചത്.
Read Also: അമിത് ഷാ ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി
രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഡെക്‌സ്റ്ററിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് ജയിലിലടച്ചു. ഒരു ലക്ഷം ഡോളര്‍ തുകയില്‍ ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. പൂച്ചയെ തല്ലിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ വെടിവച്ചതെന്ന് മേരി പൊലീസിന് മൊഴി നല്‍കി. മുൻപ് പൂച്ചയെ കാണാതായതിന് ഇവർ പരസ്യം നൽകിയിരുന്നു. എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം പൂച്ച വീട്ടില്‍ തിരിച്ചെത്തുകയും ചെയ്‌തു.
Post Your Comments