ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെങ്കിലും തങ്ങൾക്കിടയിൽ യുദ്ധത്തിന് സാധ്യതയില്ലെന്ന് പാകിസ്ഥാൻ. ഇന്ത്യ നടത്തുന്ന വെടിവെപ്പിനോട് പാകിസ്ഥാന്‍ പ്രതികരിക്കാറില്ല. എന്നാല്‍ സാധാരണ ജനങ്ങളെ ലക്ഷ്യം വെക്കുമ്പോഴാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും പകിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. അതേസമയം ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് കഴിവുകേടായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പാകിസ്ഥാൻ ആഗ്രഹിക്കുന്നതായും ആസിഫ് ഗഫൂര്‍ പറയുകയുണ്ടായി.
Read Also: യു.എ.യില്‍ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് യുവതി വ്യാജരേഖകള്‍ ഹാജരാക്കി
Post Your Comments