Latest NewsKeralaNews

പരിമിതികളില്‍ വിനയമുള്ള ആളാണ് റവ. ഡോ. പോള്‍ ആന്‌റണി മുല്ലശേരി : റവ.ഡോ.സൂസൈപാക്യം

കൊല്ലം :ഇടയന്‍ എന്നും നല്ല വഴികാട്ടിയായിരിക്കണമെന്നും പരിമിതികളില്‍ വിനയമുള്ള ആളാണ് ഡോ. മുല്ലശേരിയെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാന്‍ റവ. ഡോ. സൂസൈപാക്യം.കൊല്ലം രൂപതാ മെത്രാന്‍ റവ.ഡോ. പോള്‍ ആന്‌റണി മുല്ലശേരിയുടെ മെത്രാഭിഷേക തിരുകര്‍മ്മങ്ങളോടനുബന്ധിച്ച് ആശംസാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അര്‍ഹരല്ലാത്തവരെ അര്‍ഹരാക്കി തീര്‍ക്കുന്നതാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.അജഗണത്തിന്റെ അഭിവൃദിക്കും സഭയുടെ ശുശ്രൂഷയ്ക്കുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം .മേല്പട്ട ശുശ്രൂഷ ചെയേണ്ടവര്‍ക്ക് വേണ്ട ഗുണഗണങ്ങള്‍ മുല്ലശേരി പിതാവില്‍ കാണാം.ആഴമായ വിശ്വാസവും സഭാകാര്യങ്ങളില്‍ അറിവും തീരുമാനങ്ങളില്‍ ഉറച്ച സ്വഭാവമാണ് അദ്ദേഹത്തിന്. പരിമിതികളില്‍ വിനയമുള്ള ആളാണ്.ഇടയന്‍ വഴികാട്ടിയായിരിക്കണമെന്നും സൂസൈപാക്യം പറഞ്ഞു.കൊല്ലം മെത്രാന്‍ റവ.ഡോ. സ്റ്റാന്‍ലി റോമന്‌റെ മുഖ്യ കാര്‍മ്മകത്വത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.കണ്ണൂര്‍ മെത്രാന്‍ റവ.ഡോ. അലക്‌സ് വടക്കുംതല, പുനലൂര്‍ മെത്രാന്‍ റവ.ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button