തിരുവനന്തപുരം: കേരളത്തില്‍ എങ്ങനെ ജീവിക്കുമെന്ന് ചോദ്യവുമായി രമേശ് ചെന്നിത്തല. ആരെയെങ്കിലും പ്രണയിക്കുകയോ പ്രണയിച്ചവരെ വിവാഹം കഴിക്കുകയോ ചെയ്താല്‍ തല്ലിക്കൊല്ലുമെന്നും വെറുതെ വീട്ടില്‍ കിടന്നുറങ്ങിയാല്‍ ചവിട്ടിക്കൊല്ലുമെന്നും ഇങ്ങനെയുള്ള കേരളത്തില്‍ എങ്ങനെ ജീവിക്കുമെന്നും ചെന്നിത്തല ചോദിക്കുന്നു.
Also Read : മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് പതിനഞ്ച് വാഹനങ്ങൾ; ഇത്ര സുരക്ഷയുടെ ആവശ്യമെന്താണെന്ന് രമേശ് ചെന്നിത്തല
പോലീസ് തല്ലി കൊന്ന വരാപ്പുഴ ശ്രീജിത്തിന്റെ കൊലക്കേസ് പോലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നും ഇത്തരം കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെവിന്‍ കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കേരളത്തില്‍ ‘ഫിയര്‍’ ആണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല നിയമസഭ ബഹിഷ്‌കരിച്ചശേഷം പറഞ്ഞു.
കെവിന്‍ കേസില്‍ സര്‍ക്കാര്‍ ജനങ്ങളേയും സഭയേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേരളത്തിന് അപമാനമാണ് ദുരഭിമാനക്കൊലയെന്നും ഇത് സര്‍ക്കാരിന്റെ കഴിവ് കേടാണ് തെളിയിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments