തന്റെ ആ വീഡിയോ ഇത്രയും പെട്ടെന്ന് ഇത്രയധികം ഇംപാക്ട് ഉണ്ടാക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകനിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും തങ്ങള്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ട്, കളികാണാന്‍ എല്ലാവരും സ്റ്റേഡിയത്തില്‍ എത്തണമെന്നും ഛേത്രി വികാരഭരിതനായി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു.
read also: കോഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി
ഛേത്രിയുടെ വീഡിയോ വന്‍ ഹിറ്റായി. താരത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. കോഹ്ലിയും ഒറു വീഡിയോ തന്നെയാണ് അപ്ലോഡ് ചെയ്തത്. ‘ എന്റെ സുഹൃത്ത് സുനില്‍ ഛേത്രി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിനേക്കുറിച്ച് പറയാനാണ് ഞാന്‍ ഈ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഫുട്ബോള്‍ കളി കാണാന്‍ എല്ലാ ആരാധകരും സ്റ്റേഡിയത്തില്‍ പോകണം. സ്റ്റേഡിയത്തില്‍ എത്തി അവരെ പിന്തുണയ്ക്കണം. എന്തെന്നാല്‍ അവര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മികച്ച ടീമാണ് അവര്‍. നമ്മുടെ നാട്ടില്‍ കായിക സംസ്‌കാരം വളര്‍ന്നു വരണം. എല്ലാ കായികയിനങ്ങളെയും നമ്മള്‍ പിന്തുണയ്ക്കണം. എന്തെന്നാല്‍ നമുക്ക് പറയാന്‍ സാധിക്കില്ല നാളെ നമ്മുടെ മക്കള്‍ ഏത് കായികയിനമാണ് തിരഞ്ഞെടുക്കുക എന്ന് പറയാന്‍ സാധിക്കുകയില്ല. അവര്‍ ഏത് കായികയിനം തിരഞ്ഞെടുത്താലും അവര്‍ക്ക് പിന്തുണ ലഭിക്കണം. ജനങ്ങള്‍ നേരിട്ടെത്തി കളി കണ്ട് പിന്തുണയ്ക്കണം’ കോഹ്‌ലി പറഞ്ഞു.
This is nothing but a small plea from me to you. Take out a little time and give me a listen. pic.twitter.com/fcOA3qPH8i
— Sunil Chhetri (@chetrisunil11) June 2, 2018
ഫേസ്ബുക്ക് ലൈവിലൂടെയായിരുനിനു ഛേത്രി ആരാധകരോട് വികാരാധീനനായി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. യുറോപ്പിലെ വമ്പന്‍ ക്ലബുകളെ പിന്തുണക്കുന്നവരോട്, പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത് നമ്മുടെ ഫുട്ബോള്‍ ആ നിലയിലെത്തിയിട്ടില്ലെന്നാണ്, എന്തിന് ഇത് കണ്ട് സമയം കളയണമെന്നാണ്, നമ്മള്‍ ആ ലെവലിലേക്ക് എത്തിയിട്ടില്ലെന്ന് സമ്മതിച്ചു, അതിനോട് അടുത്ത് പോലും എത്തിയിട്ടില്ല, എന്നാല്‍ ഞങ്ങളെല്ലാവരും നല്ല രീതിയില്‍ പരിശ്രമിക്കുന്നുണ്ട്, ഇന്ത്യന്‍ ഫുട്ബോളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും തീരെ പ്രതീക്ഷയില്ലാത്തവരും ദയവ് ചെയ്ത് സ്റ്റേഡിയത്തില്‍ വരണം, ഞങ്ങളെ സ്റ്റേഡിയത്തില്‍ വന്നു കാണണം’ ഛേത്രി അഭ്യര്‍ത്ഥിച്ചു.
Please take notice of my good friend and Indian football skipper @chetrisunil11‘s post and please make an effort. pic.twitter.com/DpvW6yDq1n
— Virat Kohli (@imVkohli) June 2, 2018
ചൈനീസ് തായ്പേയിയെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ നാണം കെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. നായകന്‍ സുനില്‍ ഛേത്രി ഹാട്രിക്ക് അടിച്ച മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ദുര്‍ബലരായ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചത്.
Post Your Comments