Kerala

ജീവൻ പോകുന്ന സമയത്തും നീനുവിന്റെ സമ്മാനം കൈവിടാതെ കെവിൻ; ഇത് വിധിയുടെ നിശ്ചയം

കോട്ടയം: പ്രണയപ്പകയില്‍ സ്വന്തം അച്ഛനും സഹോദരനും തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്തപ്പോൾ തകർന്നത് ഒരു പെൺകുട്ടിയുടെ പ്രതീക്ഷകളും ജീവിതവുമാണ്. കെവിന്റെ അന്ത്യയാത്ര ദിനം മുഴുവൻ നീനു നെഞ്ചോടു ചേർത്തുപിടിച്ചത് ആ നീല ഷർട്ടാണ്. ഇരുവരും ഒന്നിച്ചു യാത്രചെയ്തപ്പോൾ കെവിൻ ധരിച്ച ഷർട്ടായിരുന്നു അത്. നീനുവിന്റെ കണ്ണീര് വീണ് കുതിര്‍ന്ന ആ ഷര്‍ട്ട് കെവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. നീനുവുമായി അവസാനനാളുകളില്‍ കാണുമ്പോഴും കെവിന്‍ ധരിച്ചിരുന്നത് ആ നീല കുപ്പായമായിരുന്നു.

Read Also: സൗദിയിൽ വാഹനാപകടം : മൂന്നു പേർക്ക് പരിക്ക് : രണ്ടുപേരുടെ നില ഗുരുതരം

സംസ്കാര ചടങ്ങുകൾ നടന്ന ദിവസം രാവിലെ കെവിന്റെ വീട്ടിലെ മുറിയിൽ നീല ഷർട്ട് കണ്ട നീനു അതു കയ്യിലെടുക്കുകയായിരുന്നു. ചിരിച്ച്‌ കൊണ്ട് അവര്‍ എടുത്ത ചിത്രങ്ങളിൽ നിന്ന് ആ ഷർട്ടിന് അവരുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. കാണാതാകുന്ന ദിവസം കെവിൻ ധരിച്ചിരുന്ന ടി ഷർട്ടും നീനു വാങ്ങിക്കൊടുത്തതായിരുന്നു. ജീവൻ കൈവിടുന്ന സമയത്തും നീനുവിന്റെ സ്‌നേഹസമ്മാനം തന്നെ ധരിച്ചത് വിധിയുടെ നിശ്ചയമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button