തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായി മുല്ലപ്പളളി രാമചന്ദ്രന് സാധ്യതയേറി. പി ജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഘടകകക്ഷി നേതാക്കളുമായുളള മികച്ചബന്ധവും സമുദായങ്ങള്‍ക്കപ്പുറം സ്വീകാര്യതയുമുളള കെ.മുരളീധരനെ കണ്‍വീനറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഏകെ.ആന്റണിക്ക് ഈ നീക്കത്തോട് യോജിപ്പെന്നാണ് സൂചന. മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കു സ്വീകാര്യനെന്നതും മുരളിക്ക് അനുകൂലഘടകമാണ്. ഇക്കാര്യത്തില്‍ സമുദായ പരിഗണന കണക്കിലെടുക്കേണ്ടെന്ന നിലപാടു ഹൈക്കമാന്‍ഡ് സ്വീകരിക്കും. കെപിസിസി അധ്യക്ഷ ചര്‍ച്ചകളില്‍ മുല്ലപ്പളളി രാമചന്ദ്രന് തന്നെയാണ് മേല്‍ക്കൈ.
ദേശീയതലത്തില്‍ സംഘടനാതിരഞ്ഞെടുപ്പ് മികച്ചരീതിയില്‍ പൂര്‍ത്തിയാക്കിയ മുല്ലപ്പളളിയിലൂടെ ഈഴവ, പിന്നോക്കവിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നു രാഹുല്‍ഗാന്ധി കണക്കൂകൂട്ടുന്നു.
Post Your Comments