പറ്റ്ന•ജനം തീരുമാനിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അതിനെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും ആര്.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഒന്നിപ്പിച്ച് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ല. 18 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ നേരിട്ട് എതിര്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈഗോ മാറ്റിവച്ച് എല്ലാവരും യോജിക്കേണ്ട സമയമാണിതെന്നും തേജസ്വി പറഞ്ഞു.
ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവനയില്‍ എന്താണ് തെറ്റെന്ന് ചോദിച്ച തേജ്വസി ജനാധിപത്യത്തില്‍ എല്ലാവര്ക്കും അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ജനം തീരുമാനിച്ചാല്‍ ആര്‍ക്കും തടുക്കാനാകില്ല. പ്രതിപക്ഷ ഐക്യത്തിനായി ആര്.എല്‍.ഡി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നുണകളുടെ മേല്‍ കെട്ടിപ്പൊക്കിയതാണ് മോദി തരംഗമെന്നും 2014ലെ വിജയം 2019ലും ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും തേജ്വസി പറഞ്ഞു.
Post Your Comments