കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്ടില്‍ തങ്കമ്മ (65) യെയാണ് ഭര്‍ത്താവ് കുമാരന് വെട്ടിക്കൊന്നത്. സംഭവത്തില്‍ കുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റമോര്‍ട്ടത്തിനായി മാറ്റിയത്.
കുമാരനെ വീടിനുള്ളില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
Post Your Comments