ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. കസ്‌റ്റഡിയിലുള്ള അമോല്‍ കാലെയും ഒളിവിലുള്ള ദാദയെന്ന നിഹിലും ആയിരിക്കാം മുഖ്യസൂത്രധാരനെന്നു പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.). ഗൗരി ലങ്കേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കാലെയെയും ദാദയെയും അറിയിച്ചിരുന്നതായാണ് യാദവിന്റെ മൊഴി. ആര്‍.ആര്‍. നഗറിലെ വസതിയില്‍നിന്ന് ഓഫീസിലേക്കു ഗൗരി യാത്രയാകുമ്പോള്‍ താനും കെ.ടി. നവീന്‍കുമാറും പിന്തുടരാറുണ്ടായിരുന്നെന്നും യാദവിന്റെ മൊഴിയിലുണ്ട്.
നവീന്‍ കുമാറിന്റെ പങ്കാളിത്തം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ രൂപയുടെ മൊഴിയും നിര്‍ണായകമാണ്. ഇയാള്‍ തോക്ക് വാങ്ങിയിരുന്നതായും അത് ആയുധപൂജയ്‌ക്കു വച്ചിരുന്നതായും രൂപയുടെ മൊഴിയിലുണ്ട്. പോലീസ് കസ്‌റ്റഡിയിലുള്ള മനോഹര്‍ യാദവെന്ന മറ്റൊരു പ്രതിയുടെ മൊഴിയാണ് ഇത്തരമൊരു നിഗമനത്തിനു പിന്നിലെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്‌തമാക്കി. ഇതെല്ലാം സൂചിപ്പിക്കുന്നത് സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ കാലെയും നിഹിലുമാണെന്നാണെന്നും എസ്.ഐ.ടി. വ്യക്‌തമാക്കി. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ ഭൗതിക, സാഹചര്യത്തെളിവുകളടക്കമുള്ളവയ്‌ക്കായുള്ള അന്വേഷണത്തിലാണെന്നും എസ്.ഐ.ടി. അധികൃതര്‍ പറഞ്ഞു.
Post Your Comments