ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നവരില്‍ ഒരാളുടെ വ്യക്തതതയുള്ള ചിത്രം പോലീസ് പുറത്ത് വിട്ടു. കൃത്യം നടന്ന പരിസരങ്ങളിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ അമേരിക്കയിലെ ലാബില്‍ അയച്ച് വ്യക്തമാക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങള്‍ പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തതയുള്ള ചിത്രവും പുറത്ത് വിട്ടത്. അഞ്ഞൂറിലേറെ സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ തയാറാക്കിയതെന്ന് അന്വേഷണ സംഘത്തലവന് ബി.കെ. സിംഗ് വ്യക്തമാക്കി. പ്രതികള്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Post Your Comments