തിരുവനന്തപുരം: കുറ്റ്യാടി എം.എല്‍.എ സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയാണ് സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയത്. എം.എല്‍.എയുടെ ഇത്തരമൊരു പ്രവര്‍ത്തി അപഹാസ്യമെന്ന് ആരോഗ്യമന്ത്രി കെ ശൈലജ വ്യക്തമാക്കി.
നിപ്പാ വൈറസ് ബാധയുണ്ടായിരുന്നെങ്കില്‍ സഭയില്‍ വരാന്‍ പാടില്ലായിരുന്നെന്നും ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് എംഎല്‍എ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്തിനാണ് മാസ്‌ക് ധരിച്ചതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.
അതേസമയം ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ ജനങ്ങളുടെ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരും സൗമൂഹവും ഗൗരവത്തോടെ കാണുന്ന വിഷയത്തെ എം.എല്‍.എ പരിഹാസത്തിന്റെ രീതിയിലാണ് കണ്ടതെന്നും ഇത് സര്‍ക്കാരിനെ അപഹസിക്കുന്നതായിപ്പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments