ദുബായ്: ദുബായിൽ ഇഫ്താര്‍ ചടങ്ങിനിടെ സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു. സഹോദരങ്ങളുടെ മക്കളായ ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. ദുബായിലെ മിര്‍ദിഫില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ഇഫ്താർ ചടങ്ങിനിടെ കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്നാണ് സ്വിമ്മിങ് പൂളിൽ നിന്ന് കണ്ടെത്തിയത്. ഉടന്‍ രക്ഷിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ആണ്‍കുട്ടി ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്.
Read Also: ‘പ്രായമാകുന്നത് ഒരു കുറ്റമാണോ’ തുറന്ന് പറഞ്ഞ് പി.ജെ. കുര്യന്
Post Your Comments