
തൃശൂര്‍: ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് ബസില്‍ കൊണ്ട് വന്ന ഇരുതല മൂരിയെ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ചാണ് വനം വകുപ്പ് വിജിലന്‍സ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കേണ്ട ഇനം ജീവികളില്‍ പെട്ടതാണ് ഇരുതല മൂരി. സംഭവത്തില്‍ ബസ് ജീവനക്കാരെയും വനം വകുപ്പ് വിജിലന്‍സ് ചോദ്യം ചെയ്യും.
Post Your Comments