
പനാജി• 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്നങ്ങള്‍ക്കും ഇടമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. വികസനം മുന്‍നിര്‍ത്തിയാകും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
2019 ലും പ്രധാനമന്ത്രി പദവി ഒഴിവില്ല. നരേന്ദ്ര മോദി ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടും. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാകും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയെന്നും നഖ്വി പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. മോദി വിരുദ്ധര്‍ക്ക് പൊതുവായുള്ളത് കലഹം, വൈരുദ്ധ്യം, അഴിമതി എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments