കോഴിക്കോട്: നിപ വൈറസ് ബാധയ്‌ക്കെതിരെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ച അഞ്ചുപേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഫറോക്ക് സ്വദേശി അബ്ദുല്‍ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അന്‍സാര്‍, ഫെബിന്‍, അന്‍ഷാജ്, ശിഹാബ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ജില്ല മെഡിക്കല്‍ ഒാഫിസറുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടി
Read Also: സംസ്ഥാനത്ത് മിന്നലേറ്റ് മരണം മൂന്ന് പേര്‍ക്ക് പരിക്കേറ്റു
നിപ വൈറസ് കോഴിയിറച്ചി വഴി പകരുമെന്നതിനാല്‍ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ് ഇവര്‍ പ്രചരിപ്പിച്ചത്. അതേസമയം ഡി.എം.ഒയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയത് ഇവരല്ലെന്നും വ്യാജ കത്തില്‍ പതിച്ച സീല്‍ ബംഗാളിലെ ഹുഗ്ലി ചുര്‍ച്ചുറയിലെ അഡീഷനല്‍ ജില്ല സബ് മജിസ്ട്രേറ്റിന്റേതാണെന്നും ആരാണ് ഇത് നിർമ്മിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ്ആപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയാല്‍ അഡ്മിന്മാരെയും കേസില്‍ പ്രതികളാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments