Gulf

സൗദിയില്‍ പൊലീസ് എന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി

റിയാദ് : പൊലീസ് എന്ന വ്യാജേനെ സൗദിയില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി. സൗദി പൗരനില്‍ നിന്ന് മൂന്നു ലക്ഷം റിയാല്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട എട്ടംഗ സംഘത്തെയാണ് റിയാദ് പോലീസ് അറസ്സ്റ്റ് ചെയ്തത്. നാലു സൗദി പൗരന്മാരും മൂന്നു സുഡാനികളും ഒരു നൈജീരിയക്കാരനുമാണ് സംഘത്തിലുള്ളത്.

ഔദ്യോഗിക വിനിമയ നിരക്കിലും കുറഞ്ഞ നിരക്കില്‍ വിദേശ കറന്‍സികള്‍ വില്‍പനക്കുണ്ടെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു. തുടർന്ന് വിദേശ കറന്‍സി വാങ്ങുന്നതിനായി എത്തിയ സൗദി പൗരനെ സുരക്ഷാ ഭടന്മാര്‍ എന്ന വ്യാജേനെ സമീപിച്ച സംഘം പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ശേഷം യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Also read :ബിജെപി പ്രവര്‍ത്തകന്റെ മരണം ; പൊലീസിന്റെ സ്ഥിരീകരണം വന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button