കാഞ്ഞങ്ങാട്: അംഗപരിമിതിനെ വീട്ടിനകത്ത് കുളിമുറിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കുഞ്ഞുണ്ണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിമൂന്നു വയസ്സുകാരനായ കുഞ്ഞുണ്ണി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
മൃതദേഹത്തിന് സമീപത്തു നിന്നും മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും കണ്ടെടുത്തുട്ടുണ്ട്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തല്ല. കൃഷ്ണന്, തമ്പാന്, രാജു, പരേതനായ മോഹനന് എന്നിവര്‍ സഹോദരങ്ങളാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Post Your Comments