റമദാൻ നോമ്പെടുക്കുന്നവർ ഏറെ ശ്രദ്ധയോടെയാകണം പല കാര്യങ്ങളും ചെയ്യേണ്ടത്. നോമ്പെടുക്കുന്ന വരിൽ ആശയക്കുഴപ്പങ്ങളും, അതെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. നോമ്പെടുപ്പിൽ പല തെറ്റിദ്ധാരണകളും ഉണ്ടാകാനിടയുണ്ട് അവ വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. നോമ്പിനു ഇഞ്ചക്ഷന് എടുക്കാന്‍ പാടില്ല എന്ന കാര്യം പലപ്പോഴായി കേൾക്കാറുള്ളതാണ്.
സ്വാഭാവികമായി ശരീരത്തിലുള്ള ദ്വാരങ്ങള്‍ വഴി എന്തെങ്കിലും അകത്തേക്ക് പ്രവേശിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ. ഒരു അസുഖം മാറ്റുന്നതിനായി പേശിയിലോ രക്തക്കുഴലിലോ തൊലിക്കടിയിലോ സൂചി വെക്കുന്നത് പുതിയതായി ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ആണ്.
അതിനു നോമ്പ് മുറിയില്ല. പട്ടിയോ പൂച്ചയോ കടിച്ച് ആന്റി-റാബീസ് വാക്സിന് പോലെയുള്ളവ എടുത്തു കൊണ്ടിരിക്കുന്നവര്‍ ഒരു കാരണവശാലും നോമ്പിന്റെ പേര് പറഞ്ഞു അത് കൃത്യമായ തിയതിയില്‍ എടുക്കാതിരിക്കരുത്. പേവിഷബാധ ഉണ്ടായാല്‍ മരണം സംഭവിക്കും. ഒരിക്കലും വാക്സിന് എടുക്കുന്നത് നോമ്പ് കളയില്ല. ഇത് പോലെ പരിശോധിക്കാനായി രക്തം നല്കുമ്പോഴും നോമ്പ് മുറിയില്ല.
എന്നാല്‍ ക്ഷീണം മാറുന്ന രീതിയില്‍ ഡ്രിപ് ഇടുന്നത് നോമ്പിന്റെ ഉദ്ദേശത്തെ ഇല്ലാതാക്കുന്ന ഒന്നായത് കൊണ്ട് നോമ്പ് മുറിയും. ഒരു പരിധി വിട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും കുറഞ്ഞു പോയി ജീവാപായം ഉണ്ടാക്കാം എന്നതിനാല്‍ രക്തദാനം നോമ്പ് നോറ്റ ശരീരത്തിനു ഗുണകരമല്ല. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ നോമ്പ് മുറിച്ച ശേഷം രക്തം നൽകാവുന്നതുമാണ്. നോമ്പെടുക്കുമ്പോൾ ആരോഗ്യപരമായ പല കാര്യങ്ങളും ശ്രദ്ധിക്കുകയും വേണം.
Post Your Comments